Wednesday, February 27, 2008

കാലം..

വിതക്കാത്ത തിന കൊയ്യുന്ന കാലം

ദേഹവും ദേഹിയും രണ്ടായ കാലം..

അമ്മതന്‍ അമ്മിഞ്ഞപ്പാലിനും

വിലചൊല്ലുന്ന കാലം..

ഞാനേ കേമന്‍ എന്നുചൊല്ലുവാന്‍

അന്ന്യര്‍തന്‍ തല കൊയ്യുന്ന കാലം..

കാലനും കണി മോശമാകുന്ന കാലം

ക്ഷണികനേരമാം ജീവിതവേദിയില്‍

ബന്ധങ്ങളാം കാണാചരടില്‍

കളിക്കും കളിപ്പാവകള്‍ നാം..

ഓര്‍ക്കുക നാമെല്ലാം മാമൂല്‍

മാനുഷര്‍ മാത്രം...