Wednesday, February 27, 2008

കാലം..

വിതക്കാത്ത തിന കൊയ്യുന്ന കാലം

ദേഹവും ദേഹിയും രണ്ടായ കാലം..

അമ്മതന്‍ അമ്മിഞ്ഞപ്പാലിനും

വിലചൊല്ലുന്ന കാലം..

ഞാനേ കേമന്‍ എന്നുചൊല്ലുവാന്‍

അന്ന്യര്‍തന്‍ തല കൊയ്യുന്ന കാലം..

കാലനും കണി മോശമാകുന്ന കാലം

ക്ഷണികനേരമാം ജീവിതവേദിയില്‍

ബന്ധങ്ങളാം കാണാചരടില്‍

കളിക്കും കളിപ്പാവകള്‍ നാം..

ഓര്‍ക്കുക നാമെല്ലാം മാമൂല്‍

മാനുഷര്‍ മാത്രം...

Saturday, December 22, 2007

സൗഹൃദം...

ഒരു ഗാനത്തിന് പല്ലവി..
അധരത്തില്‍ വിടരുമ്പോഴും,
ഒരു വേനലെന്‍‍ മുന്‍പില്‍

എരിഞ്ഞു തീരുമ്പോഴും..
ഓര്ക്കാതിരിക്കുന്നതെങ്ങിനെ

നിന്നെ ഞാന്‍, തപ്തമാം
രാവിന്റെ വ്യക്തമാം മൂകതയില്‍..
ഒരു നറു നിലവയെന്നില്‍

പെയ്തിറങ്ങി നനുത്ത
സ്വപ്നത്തിന്‍ മന്ജ്ജലിലെന്നെയെട്ടി
പൊന്‍ പുലരിയായെന്നെ

ഉണര്ത്തിയ സൌഹൃദമേ ..
നിനക്കെന്തു നേരെണ്ടൂ ഞാന്‍...

Thursday, December 20, 2007

അച്ഛന്‍..

കാലം എന്നില്‍ ഏല്‍പ്പിച്ച വേദനകള്‍ക്ക്‌ സന്തോഷങലെക്കള്‍ ഭാരം കൂടുതലാണോ?എല്ലാം എത്രയോ പെട്ടെന്ന് അകന്നു മാറുമ്പോള്‍; ഇനിയും ചെയ്തുതീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ബാക്കി, ജന്മാതരങ്ങളുടെ ബന്ധം അതായിരുന്നു എനിക്കച്ചനോട്, ജീവിതത്തിന്റെ തുടക്കത്തില്‍ പിച്ചവെക്കാന്‍ പഠിപിച്ചു ജീവിതത്തിന്‍ പാതിവഴിയില്‍ എന്നെ ഉപേക്ഷിച്ചു പൊയ് എന്‍ അച്ഛന്‍, എന്നില്‍ നിന്നും എന്‍ കരുത്തെനിക്ക് നഷ്ട്ടമായപോള്‍ ഒരു തോന്നല്‍; അല്ല അതാണ് യാഥാര്‍ത്ഥ്യം, എന്‍ ജീവിതമാം ആകാശത്തില്‍ കാറും കോളുകളും ഒരുപാടു കൂടിയിട്ട് യാത്രയായെന്‍ അച്ഛന്‍.., കാലത്തിന്‍ വികൃതി നിറഞ്ഞ പതകളിലൂടയായിരുന്നു പിന്നീടെന്‍ യാത്രകളെല്ലാം, കയറിവന്ന വഴികളിലെല്ലാം അച്ഛന്‍ എനിക്ക് താങ്ങും തന്നലുമായുണ്ടായിരുന്നു, അച്ഛന്റെ സ്വപ്നങളെല്ലാം എന്ന് ഒരു സാധരനക്കരന്റെതയിരുന്നു, എന്തോ എനിക്കറിയില്ല എന്റെ മുജ്ന്മ സുകൃതമാകണം അച്ഛനോടെനിക്കത്ര ആത്മബന്ധമായിരുന്നു അവ എന്നില്‍ അറിയാതെ എന്നോടൊപ്പം വളര്ന്നവയായിരുന്നു എന്നാല്‍ അവയെല്ല കാലത്തിന്റെ കുത്തൊഴുക്കില്‍ ബാലികഴിക്കെണ്ടിവരും എന്നെനിക്കരിയില്ലയിരുന്നു, കാലം എന്നില്‍ ഏല്‍പ്പിച്ച ആദ്യ പ്രഹരം അത്രയ്ക്ക് വലുതായിരുന്നു, എന്ടച്ചന്‍ പഠിപ്പിക്കാത്തപാഠം, ഇനി എനികീ പാതിവഴിയില്‍ നിന്നെകനായി തുടങ്ങണം അച്ഛന്റെ സ്വപങ്ങസ്ലുടെ പൂര്തീകരണം കഴിയുമോ എനിക്ക് എന്നറിയില്ല, കഴിയണേ എന്നാനെന്‍ പ്രാര്‍ത്ഥന....