Wednesday, February 27, 2008

കാലം..

വിതക്കാത്ത തിന കൊയ്യുന്ന കാലം

ദേഹവും ദേഹിയും രണ്ടായ കാലം..

അമ്മതന്‍ അമ്മിഞ്ഞപ്പാലിനും

വിലചൊല്ലുന്ന കാലം..

ഞാനേ കേമന്‍ എന്നുചൊല്ലുവാന്‍

അന്ന്യര്‍തന്‍ തല കൊയ്യുന്ന കാലം..

കാലനും കണി മോശമാകുന്ന കാലം

ക്ഷണികനേരമാം ജീവിതവേദിയില്‍

ബന്ധങ്ങളാം കാണാചരടില്‍

കളിക്കും കളിപ്പാവകള്‍ നാം..

ഓര്‍ക്കുക നാമെല്ലാം മാമൂല്‍

മാനുഷര്‍ മാത്രം...

6 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാലം അതിന്റെ വികൃതിയില്‍ അടര്‍ന്നുപോകുമ്പോള്‍..
മനുഷ്യന്‍ മനുഷ്യനല്ലാതെയാകുമൊ മാഷെ..

നിരക്ഷരൻ said...

ആര് ഓര്‍ക്കാന്‍ ഇതെല്ലാം ?!

Rajith's WORLD | രജിത്തിന്റെ ലോകം said...

I am not a speed reader. But am a speed understander. Yet.... I got it..!

ആൾരൂപൻ said...

ജീവിത നാടകത്തിലെ അഭിനേതാക്കള്‍.....

അജയ്‌ ശ്രീശാന്ത്‌.. said...

"തീര്‍ച്ചയായും
നാമെല്ലാം വെറും
മനുഷ്യര്‍ മാത്രം
ഗോപീ.....
സമയത്തെപ്പോലും
കബളിപ്പിക്കുന്ന
കാലത്തിന്റെ കയ്യില്‍
പ്രത്യേകിച്ചും...."

G. Nisikanth (നിശി) said...

ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ....

മനുഷ്യന്റെ മനസ്സുകൾ ആർക്ക് വായിച്ചെടുക്കാൻ പറ്റും, സ്വഭാവവും!?

ആശംസകളോടെ....