Monday, December 17, 2007

പ്രണയം..

പ്രണയം മണക്കുന്ന മയില്പീലിതുണ്ട്അവള്‍,
നെഞ്ചോടു ചേര്ത്തു വെച്ചു,ചെന്ച്ചുണ്ട്‌
കൂടി വിങ്ങുന്ന അവളുടെ കവിള്‍ തടത്തില്‍
വിരഹജ്വാലകള്‍ തിളങ്ങി ഓര്‍മ്മകള്‍
അവളുടെ മനസ്സിനുള്ളില്‍ അലസമായ്‌,
മേഞ്ഞുനടന്നു, ദുഃഖങ്ങള്‍, ഓര്‍മ്മകള്‍
അവളില്‍ നിറയുമ്പോള്‍ അറിയാതെ
അവളില്‍ തെങ്ങലുകലുതിര്‍ന്നു,
പ്രണയം അതവളുടെമനതാരില്‍
അറിയാതെ വന്ന നൊമ്പരം ഒടുവില്‍
അതവള്‍ക്കു തീരാ ദുഃഖം നല്കി,
ഓര്‍മ്മകള്‍ തന്‍ വാത്മീകവും പുതപ്പിച്ച്
ഒരു പുകമറ പോല്‍ എങ്ങോ യാത്രയായി...

2 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സിന്റെ മിഴിക്കോണിലെ മയില്‍പ്പീലിതുണ്ടുകള്‍..
നയിസ് മാഷെ ഒടുവിലാതേങ്ങളും നാള്‍ക്കുനാള്‍ ഏറുമോ..?

ആമി said...

പ്രണയം ഒരു മുള്‍വേലിയാണെന്നോര്‍ത്തു നില്‍ക്കുമ്പോള്‍
ഒടുവിലൊരു പൂക്കാലമുണ്ടെന്നാരോ മന്ത്രിക്കുന്നു
പിന്നെ
നീയും യാത്ര ചൊല്ലി പടിയിരങ്ങുമ്പോല്‍
ഓര്‍ത്തു വെക്കാന്‍ ഒന്നുമില്ലെന്നാരറിയുന്നു?

പ്രണയം ഇതുപോലെ ഒരു പുകമറ അല്ലേ?കൊള്ളാം നന്മകള്‍നേരുന്നു